Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Warehouses

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ ന​ശി​പ്പി​ക്കാ​തെ കെ​എം​എ​സ്‌​സി​എ​ല്‍ സം​ഭ​ര​ണ​ശാ​ല​ക​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​വ​ശ്യമ​രു​ന്നു​ക​ള്‍​ക്ക് ക്ഷാ​മ​മെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​കു​മ്പോ​ള്‍ കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ (കെ​എം​എ​സ്‌​സി​എ​ല്‍) സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ ന​ശി​പ്പി​ക്കാ​തെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ ഓ​രോ​വ​ര്‍​ഷ​വും ശേ​ഖ​രി​ച്ചു ന​ശി​പ്പി​ക്കു​ന്ന പ​തി​വ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം.

കെ​എം​എ​സ്‌​സി​എ​ല്ലി​ന്‍റെ 16 സം​ഭ​ര​ണ​ശാ​ല​ക​ളി​ലാ​യി 120 കോ​ടി​യു​ടെ മ​രു​ന്നു​ക​ളാ​ണു നി​ല​വി​ല്‍ സ്റ്റോ​ക്കു​ള്ള​ത്. ഈ ​സ്റ്റോ​ക്കി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്.

എ​ന്നാ​ല്‍, കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് ഏ​തൊ​ക്കെ മ​രു​ന്നു​ക​ളാ​ണെ​ന്നോ അ​വ​യു​ടെ മൂ​ല്യം എ​ത്ര​യെ​ന്നോ കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ചു സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ മ​റു​പ​ടി.

14 ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലെ സം​ഭ​ര​ണ​ശാ​ല​ക​ള്‍​ക്കു​ പു​റ​മെ തി​രൂ​ര്‍, മ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ആ​കെ 16 സം​ഭ​ര​ണ​ശാ​ല​ക​ളി​ലാ​ണ് കെ​എം​എ​സ്‌​സി​എ​ല്‍ മ​രു​ന്നു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ​ചെ​യ്യാ​ത്ത​ത് മ​രു​ന്ന് സം​ഭ​ര​ണ-​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ലെ കാ​ര്യ​ക്ഷ​മ​ത സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ക​യാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജു വാ​ഴ​ക്കാ​ല പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് 25 കോ​ടി​യു​ടെ മ​രു​ന്ന്

സം​സ്ഥാ​ന​ത്തെ 16 സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​രു​ന്ന് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. 25 കോ​ടി രൂ​പ​യു​ടെ മ​രു​ന്നാ​ണ് ഇ​വി​ടെ സ്റ്റോ​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി കെ​എം​എ​സ്‌​സി​എ​ല്‍ ചെ​ല​വ​ഴി​ച്ച​ത് 5,576.30 കോ​ടി രൂ​പ​യാ​ണ്.

ഇ​തി​ല്‍ 5,131.53 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​മാ​ണ്. മ​രു​ന്നി​ന്‍റെ ആ​വ​ശ്യ​ക​ത വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഓ​രോ വ​ര്‍​ഷ​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ധ​ന​സ​ഹാ​യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. 2016-17 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ല്‍ 313.58 കോ​ടി രൂ​പ​യാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം 2023-24ല്‍ 770.26 ​കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. 2025-26ലെ ​ധ​ന​സ​ഹാ​യം 722.30 കോ​ടി രൂ​പ​യാ​ണ്.

Latest News

Corehub Up